---
title: "ഗതാഗത വകുപ്പ് മന്ത്രി രാജി വെയ്ക്കണം; റോബിൻ ബസ്സ് പ്രശ്നം ജനങ്ങളിൽ സർക്കാരിലുള്ള അവമതിപ്പ് കൂടുന്നു"
english_title: "Minister of Transport should resign;  The Robin Bus problem is increasing people's disdain for the government."
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/163161/Minister of Transport should resign;  The Robin Bus problem is increasing people's disdain for the government."
published_at: "2023-11-18T09:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6558381d4f587_1700280327477.jpg"
keywords: []
---

# ഗതാഗത വകുപ്പ് മന്ത്രി രാജി വെയ്ക്കണം; റോബിൻ ബസ്സ് പ്രശ്നം ജനങ്ങളിൽ സർക്കാരിലുള്ള അവമതിപ്പ് കൂടുന്നു

> **Lead Summary:** പത്തനംതിട്ട.... ഗതാഗത വകുപ്പ് മന്ത്രി രാജി വെയ്ക്കണം; റോബിൻ ബസ്സ് പ്രശ്നം ജനങ്ങളിൽ സർക്കാരിലുള്ള അവമതിപ്പ് കൂടുന്നു.

## Article Content

പത്തനംതിട്ട.... ഗതാഗത വകുപ്പ് മന്ത്രി രാജി വെയ്ക്കണം; റോബിൻ ബസ്സ് പ്രശ്നം ജനങ്ങളിൽ സർക്കാരിലുള്ള അവമതിപ്പ് കൂടുന്നു.

മോട്ടോര്‍ വാഹന വകുപ്പുമായി ഏറ്റമുട്ടല്‍ പ്രഖ്യാപിച്ച് ശ്രദ്ധ നേടിയ റോബിൻ ബസ് കോയമ്പത്തൂരിലേക്കുള്ള സര്‍വീസ് തുടങ്ങി. അഞ്ച് മണിക്ക് പത്തനംതിട്ട ബസ് സ്റ്റാന്‍ഡില്‍ നിന്ന് പുറപ്പെട്ട ബസ് 200 മീറ്റര്‍ പിന്നിട്ടപ്പോഴേക്കും എംവിഡി വകുപ്പ് ഉദ്യോഗസ്ഥരെത്തി പരിശോധന നടത്തി. പെര്‍മിറ്റ് ലംഘനത്തിന് 7500 രൂപ പിഴ ചുമത്തി. പിഴ അടയ്ക്കാതെ തന്നെ ബസ് യാത്ര തുടരുന്ന ബസ് വീണ്ടും പാലയിൽ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ തടഞ്ഞു. വഴിയാത്രക്കാർ ഉദ്യോഗസ്ഥർക്ക് എതിരെ പ്രതികരിക്കുന്നു. വിവിധ വിഷയങ്ങളിൽ പ്രതിസന്ധിയിൽ ആയ സർക്കാർ ഘടകകക്ഷികൾ ഉണ്ടാക്കുന്ന വിരുദ്ധ വികാരത്തിന് വില നല്ക്കേണ്ട അവസ്ഥയിലാണ്

ഹൈക്കോടതിയുടെ സംരക്ഷണം വാങ്ങിയാണ് ബസ് നിരത്തിലിറങ്ങുന്നതെന്ന് കഴിഞ്ഞ ദിവസം ഉടമ വ്യക്തമാക്കിയിരുന്നു. എന്നാല്‍ ടൂറിസ്റ്റ് പെര്‍മിറ്റുള്ള ബസ് സ്റ്റേജ് ക്യാരേജ് ആയി ഓടാന്‍ അനുവദിക്കില്ലെന്ന നിലപാടിലാണ് എംവിഡി. മന്ത്രിതലത്തിൽ ഇതിനായി ചർച്ച നടന്നിരുന്നു. എന്നാൽ ബസ് തടയാൻ ഉദ്യോഗസ്ഥർക്ക് സാധിക്കില്ലാ ക്കാരണം കോടതി ഉത്തരവ് തന്നെ. ജനങ്ങളിൽ സർക്കാരിനെതിരെ വികാരം ഉണ്ടാക്കാമെന്നല്ലാത്തെ ഇത് കൊണ്ട് പ്രയോജനം ഇല്ലാ. മന്ത്രിസഭ അഴിച്ചു പണിക്ക് മുന്നേ മുഖ്യമന്ത്രി ആന്റണി രാജുവിന്റെ രാജി ആവശ്യപ്പെടാനാണ് സാധ്യത.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/163161/Minister of Transport should resign;  The Robin Bus problem is increasing people's disdain for the government.)